Blitz Migration UAE – The NZ visa scammers

UAE യിൽ പ്രവർത്തിക്കുന്ന ഒരുപാട് തട്ടിപ്പ് ഏജൻസികളിൽ ഒന്നാണ് ബ്ലിറ്റ്സ് മൈഗ്രെഷൻ എന്ന ഏജൻസി. പ്രധാനമായും ഹെൽത്ത് കെയർ മേഖലയിൽ ജോലി ചെയ്യുന്നവരെ ആണ് ഇവർ വിസ തട്ടിപ്പുകൾക്ക് ഇരയാകുന്നത്.

സോഷ്യൽ മീഡിയ വഴി വ്യാപകമായി പരസ്യം ചെയ്തുകൊണ്ട് വലിയ രീതിയിൽ ഉള്ള ന്യൂസീലാൻഡ് വിസ തട്ടിപ്പ് ആണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. ന്യൂസീലാൻഡിൽ ഇല്ലാത്ത കമ്പനികളുടെ പേരിൽ വ്യാജ വെബ്സൈറ്റുകൾ ഉണ്ടാക്കി, അതുവഴി വ്യാജ ഓഫർ ലെറ്ററുകൾ നൽകുക, കമ്പനിയിൽ നിന്നും എന്ന വ്യാജേന ഏജൻസിയുടെ സ്റ്റാഫ് തന്നെ വ്യാജ ഇന്‍റെര്‍വ്യൂ നടത്തുക എന്നിവയാണ് നിലവില്‍ ഇവര്‍ ചെയ്യുന്ന വിസ തട്ടിപ്പുകളുടെ രീതി.

ഒരുപാട് മലയാളികള്‍ ആയ
ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്സ്
ഇവരുടെ വ്യാജ വാഗ്ദാനങ്ങള്‍
കണ്ടു വിസ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

Dowen എന്ന ഒരു ഹോസ്പിറ്റലിന്‍റെ പേരില്‍ വളരെ വ്യാപകം ആയി ഇവര്‍ ന്യൂസീലാന്‍ഡ്‌ വര്‍ക്ക് വിസ തട്ടിപ്പ് നടത്തി വരുന്നുണ്ട്. ന്യൂസീലാന്‍ഡില്‍ ഇത്തരത്തില്‍ ഒരു ആശുപത്രി നിലവിലില്ല. ചുവടെ നല്‍കിയിട്ടുള്ള ലെറ്റര്‍ ഹെഡ് വെച്ചുള്ള വ്യാജ ജോബ്‌ ഓഫര്‍ ലെറ്ററുകള്‍ ആണ് ഇവര്‍ നല്‍കി വരുന്നത്. ഇതില്‍ നല്‍കിയിരിക്കുന്ന വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയെല്ലാം വ്യാജമാണ്.

ഒരു വ്യാജ വെബ്സൈറ്റ് ഇവര്‍ ഇതിനു വേണ്ടി നിര്‍മിച്ചിട്ടുണ്ട് www.dowen.co.nz ഇതാണ് ആ വ്യാജ വെബ്സൈറ്റ്.
2023 ഡിസംബർ 15 നു നിർമിച്ചിരിക്കുന്ന ഒരു വെബ്സൈറ്റ് ആണിത് എന്ന് ഓൺലൈൻ രേഖകൾ പരിശോദിച്ചാൽ മനസിലാക്കാം.

ആരും ഇവരുടെ വിസ തട്ടിപ്പുകൾക്ക് ഇരയാകാതെ നോക്കുക.
നിലവിൽ ഇവരുമായി ഏതെങ്കിലും രീതിയിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ള വ്യക്തികൾ നിയമപരമായി മുന്നോട്ട് പോവുക, കൂടുതൽ പേരെ ഇവരുടെ വഞ്ചനക്ക് ഇരയാക്കാതെ രക്ഷിക്കുവാൻ ഇത് സഹായകരമാകും

UAE യിലെ Dubai കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ വിസ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ ചുവടെ കൊടുത്തിരിക്കുന്ന വെബ്സൈറ്റില്‍ പരാതികള്‍ അറിയിക്കുക.
https://consumerrights.ae/en/Pages/consumer-complaint.aspx

New Zealand വർക്ക് വിസയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഇമ്മിഗ്രഷൻ ന്യൂസീലാൻഡ് വെബ്സൈറ്റ് സന്ദർശിക്കുക. https://www.immigration.govt.nz/