New Zealand SEA-PORT Visa Scam

ഏകദേശം ഒരു വർഷം മുൻപാണ് തൃശ്ശൂർ സ്വദേശി ആയ ഒരു വ്യക്തി ന്യൂസീലാൻഡിൽ സീ പോർട്ടിൽ ഒരു ജോലി ഓഫർ ലഭിച്ചിട്ടുണ്ട് എന്നും, 100 ഇൽ കൂടുതൽ പേർ 10 ലക്ഷത്തോളം രൂപ കൊടുത്ത് നിലവിൽ ഈ വിസക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ് എന്നുമുള്ള ഞെട്ടിക്കുന്ന വാർത്ത പറയുന്നത്. തുടക്കം മുതലേ തട്ടിപ്പ് ആണെന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നു എങ്കിലും തട്ടിപ്പിന്‍റെ പിന്നിലെ ഏജന്‍സി നടത്തുന്ന സ്ത്രീയുടെ മനോഹരമായ വാക്ചാതുര്യവും, കെട്ടുകഥകളും ഒരുപാട് പേരെ തുടർന്നു മുന്നോട്ടു പോകുവാൻ പ്രേരിപ്പിക്കുകയും അതുവഴി നൂറുകണക്കിന് പേർക്ക് ലക്ഷങ്ങൾ നഷ്ടപ്പെടുന്ന സന്ദർഭവും ഉണ്ടായി. ന്യൂസിലൻഡിലെ ഓക്‌ലാൻഡ് സീപോർട്ടിൽ വിവിധ തസ്തികകളിൽ ഉള്ള ജോലി വാഗ്ദാനമാണ് ഈ വ്യക്തി നൽകി വന്നിരുന്നത്. ഇതിനായി കുറച്ചുപേർക്ക് ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസ നൽകുകയും ചെയ്തു. നൽകിയ ക്രൂയിസ് ഷിപ്പ് ജോയിനിംഗ് വിസിറ്റ് വിസ ഒറിജിനൽ ആയിരുന്നതിനാൽ കൂടുതൽ പേർ ഈ തട്ടിപ്പിന് ഇരയാവുകയും ചെയ്തു. യഥാർത്ഥത്തിൽ ഈ വിസിറ്റ് വിസ ക്രൂയിസ് ഷിപ്പിൽ വർക്ക് ചെയ്യുന്നവർക്ക് ആ ഷിപ്പില്‍ ജോയിൻ ചെയ്യുവാൻ വേണ്ടി മാത്രമുള്ളതാണ്. കേവലം 12’000 രൂപ മാത്രം ഫീസ് ഉള്ള ഈ വിസക്ക് പത്തും, പത്രണ്ടും ലക്ഷമാണ് വന്ന ഓരോരുത്തരും നൽകിയിരുന്നത്. 7 മലയാളികൾ ഈ വിസയിൽ ന്യൂസിലൻഡിൽ വരികയും, വന്നശേഷം ഇത്തരത്തിൽ ഒരു ജോലി ഇല്ലെന്ന് മനസ്സിലാക്കുകയും ചെയ്തു. അപ്പോഴേക്കും വന്ന വ്യക്തികൾ ഓരോരുത്തരും പത്തു ലക്ഷത്തിനു മുകളിൽ തട്ടിപ്പുകാരി ചിഞ്ചു എന്ന Talent Vis HR Consultancy നടത്തുന്ന വ്യക്തിക്ക് നല്‍കി കഴിഞ്ഞിരുന്നു. ന്യൂസിലാൻഡിൽ എത്തിയ ഈ ഏഴുപേരുടെ ബോർഡിങ് പാസ്, പാസ്പോർട്ടിലെ ന്യൂസിലാൻഡ് എൻട്രി സ്റ്റാമ്പ് എന്നിവയുടെ ഫോട്ടോ കൈക്കലാക്കിയ ചിഞ്ചു ഇത് കൂടുതൽ പേരിലേക്ക് ഫോർവേഡ് ചെയ്യുകയും, ന്യൂസിലാൻഡ് പോയവർ അവിടെയെത്തി ജോലിക്ക് ജോയിൻ ചെയ്തു എന്ന് കള്ളം പറഞ്ഞ് കൂടുതൽ കൂടുതൽ പേരെ ഈ വിസ തട്ടിപ്പിന് ഇരയാക്കി. കൂടാതെ ന്യൂസിലാൻഡിൽ എത്തിയ വ്യക്തികളോട് ഓക്‌ലാൻഡ് സീപോർട്ടില്‍ പോയി സീപോർട്ട് ബോർഡ് കിട്ടുന്ന വിധത്തിൽ ഒരു സെൽഫിയെടുത്ത് അയക്കുവാനും നിർദ്ദേശം നൽകി, ഈ ഫോട്ടോ ന്യൂസിലാൻഡിൽ പോയവർ ജോലിക്ക് കയറി എന്ന വ്യാജ പ്രചരണത്തിന് വേണ്ടി പിന്നീട് ചിഞ്ചു ഉപയോഗിച്ചു. വിസ തട്ടിപ്പിന് ഇരയായ മലയാളികൾ ന്യൂസിലാൻഡിലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖ വാർത്ത ഇവിടെ ചേർക്കുന്നു

Click Here – Immigrants stuck in Auckland backpacker’s after cruise ship scam

ഇതിനിടയിൽ ഓസ്ട്രേലിയ, സിംഗപ്പൂർ, യുകെ തുടങ്ങിയ വിവിധ രാജ്യങ്ങളുടെ പേരിലും ചിഞ്ചു വിസ തട്ടിപ്പുകള്‍ നടത്തുന്നുണ്ടായിരുന്നു, ഇതിൽ ഒന്നിൽ വിസയ്ക്ക് നൽകിയിരുന്ന ഒരു വ്യക്തി പോലീസിൽ പരാതി നൽകുകയും, ചിഞ്ചുവിനെ പോലീസ് രാജ്യം വിടുന്നതിനു മുമ്പ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ആ വാർത്ത താഴെ കൊടുക്കുന്നു.

ചിഞ്ചു നേരിട്ടും, വിവിധ സബ് ഏജന്റുമാർ മുഖേനയും നൂറുകണക്കിന് പേരെയാണ് വിസ തട്ടിപ്പുകൾക്ക് ഇരയാക്കികൊണ്ട് ഇരിക്കുന്നത്. ഇത്തരത്തിൽ ഒരുപാട് പേരിൽ നിന്നും പണം വാങ്ങി നൽകിയ ഏതാനും സബ് ഏജന്റുമാർ/ഏജൻസികൾ ഇന്ന് കോടികളുടെ കടക്കെണിയിൽ പെട്ട് പുറത്തിറങ്ങാൻ പോലും സാധിക്കാതെ വലഞ്ഞിരിക്കുകയാണ്.

ചിഞ്ചു മുഖാന്തരം വിസ തട്ടിപ്പിന് ഇരയായ ഒരു വ്യക്തി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇപ്പോൾ പുതിയ ഒരു വിസ തട്ടിപ്പ് പരാതികൂടി അന്വേഷിച്ചുവരികയാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത ചുവടെ നൽകുന്നു

ചിഞ്ചിനു പണം കൈമാറി വഞ്ചിക്കപ്പെട്ട കാലടി സ്വദേശി ജിഷ എന്ന സബ് ഏജന്റ് നടത്തിയ പ്രസ്സ് മീറ്റ് താഴെ നൽകുന്നു,

https://youtu.be/Fdt9mttXV_E?si=vwPv_3vzdtrXw4tG

ചിഞ്ചുവിനെതിരെ ഇത്തരത്തിൽ നൽകിയിട്ടുള്ള ഏതാനും പോലീസ് കേസുകളുടെ വിവരങ്ങൾ താഴെ നൽകുന്നു.

1) FIR No.3065/2023 – എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ.
56 പേരിൽ നിന്നും 1,90,00,000/- രൂപ വഞ്ചിച്ചതായി പെരുമ്പാവൂർ സ്വദേശി സബ് ഏജന്റ് നൽകിയ പരാതി.

2) FIR No.1192/2023 – തൃശ്ശൂർ വലപ്പാട് പോലീസ് സ്റ്റേഷൻ.
2,47,91,000/- രൂപ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള തൃപ്രയാർ കേന്ദ്രമായുള്ള സബ് ഏജൻസി മുഖേന വഞ്ചിച്ചതായി സബ് ഏജൻസി ഉടമകൾ നൽകിയ പരാതി.

പോലീസ് സ്റ്റേഷനിൽ നിന്നും ജാമ്യത്തിലിറങ്ങിയ ചിഞ്ചു പൂർവാധികം ശക്തിയോടെ ന്യൂസിലാൻഡിലെ അതേ സീപോർട്ട് വിസയുടെ പേരിലും, ലോകത്തുള്ള സകലമാനം രാജ്യങ്ങളുടെ പേരിലും യഥേഷ്ടം വിസ തട്ടിപ്പ് തുടരുകയാണ്. ആരെ പറ്റിച്ച് ആണെങ്കിലും ഏതുവിധേനയും പണം സമ്പാദിക്കുക എന്ന ഇത്തരക്കാരുടെ വികൃതമായ മനസ്സിനെ തുറന്നു കാണിക്കേണ്ടത് ഏതൊരു സമൂഹത്തിന്‍റെയും ബാധ്യതയാണ്.
വിദേശജോലി സ്വപ്നം കാണുന്ന സ്വന്തം നാട്ടുകാരെ വഞ്ചിച്ച് വലിയ രീതിയിലുള്ള കടകെണിയിൽ കുടുക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ആണ് ഇത്തരക്കാർ ചെയ്യുന്നത്. മേല്‍ പറഞ്ഞ തട്ടിപ്പ് ഏജസിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ താഴെ നല്‍കുന്നു,

വിസ തട്ടിപ്പുകള്‍ക്ക് ഇരയകാതെ ശ്രദ്ധിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ഇമിഗ്രേഷൻ ന്യൂസിലൻഡ് വെബ്സൈറ്റ് സന്ദർശിക്കുക https://www.immigration.govt.nz/