How to verify a New Zealand visa

എങ്ങനെ ഒരു ന്യൂസീലാൻഡ് വിസ ഒറിജിനൽ ആണോ, ഫേക്ക് ആണോ എന്ന് തിരിച്ചറിയാം?
ലോകത്തുള്ള ഏതൊരു വ്യക്തിക്കും സ്വയം New Zealand വിസ ഒറിജിനൽ ആണോ എന്ന് തിരിച്ചറിയാൻ സാധിക്കുന്നതാണ്. ഇതിനെ New Zealand Immigration Visa View സർവീസ് എന്നാണ് പറയുന്നത്. NZ Immigration നൽകിയിട്ടുള്ള എല്ലാ തരത്തിലുള്ള വിസകളും ഇത്തരത്തിൽ ചെക്ക് ചെയ്യാവുന്നതാണ്. Visa View ഇൽ ചെക്ക് ചെയ്യുമ്പോൾ വിസ വിവരങ്ങൾ ലഭിക്കുന്നില്ല എങ്കിൽ, നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത് ഫേക്ക് വിസ ആണെന്ന് മനസിലാക്കുക. NZ വിസകൾ എല്ലാം തന്നെ ഇ-വിസകൾ ആയതിനാൽ വളരെ എളുപ്പത്തിൽ തട്ടിപ്പ് ഏജൻസികൾക്ക് എഡിറ്റ് ചെയ്യാവുന്നതും ആളുകളെ വഞ്ചിക്കാവുന്നതുമാണ്.
ഇമ്മിഗ്രെഷൻ ന്യൂസീലാൻഡ് വെബ്സൈറ്റ് സന്ദര്‍ശിച്ചു, വിസ വ്യൂ സർവീസിൽ റിയൽമി അക്കൗണ്ട് മുഖേന ഒരു ലോഗിൻ ആദ്യം ഉണ്ടാക്കുക.
Click Here to Visit – Visa View | Immigration New Zealand

ന്യൂസിലാൻഡ് വിസയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഇമിഗ്രേഷൻ ന്യൂസിലാൻഡ് വെബ്സൈറ്റ് സന്ദർശിക്കുക – https://www.immigration.govt.nz/

നിലവില്‍ സബ്മിറ്റ് ചെയ്ത വിസയുടെയും, ഇഷ്യൂ ചെയ്ത വിസകളുടെയും കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമ്മിഗ്രേഷന്‍ ന്യൂസീലാന്‍ഡിനെ കോണ്ടാക്റ്റ് ചെയ്യുക +64 9 914 4100 | 0064 9 914 4100