Kiwi Group of Companies | Visa Scam

വളരെ കാലമായി നോർത്ത് ഇന്ത്യ ബേസ് ചെയ്തു നടന്നുകൊണ്ടിരിക്കുന്ന ന്യൂസിലാൻഡ് വിസ തട്ടിപ്പുകളിൽ ഒന്നാണ് കിവി ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന പേരിൽ നടന്നുവരുന്നത്. കിവി ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന പേരിൽ നിലവിൽ ന്യൂസിലാൻഡിൽ ഒരു കമ്പനി പ്രവർത്തിക്കുന്നില്ല, എന്നാൽ ഈ പേരിനോട് സാമ്യമുള്ള മറ്റൊരു കമ്പനി ന്യൂസിലാൻഡിൽ പ്രവർത്തിക്കുന്നുണ്ട് ഈ കമ്പനിയുടെ വിവരങ്ങൾ ദുരുപയോഗം ചെയ്തു കൊണ്ടാണ് വളരെ വ്യാപകമായി വിവിധ മേഖലകളിലേക്ക് ന്യൂസിലാൻഡിലേക്ക് ജോലി ഒഴിവുകൾ ഉണ്ടെന്നു പറഞ്ഞുകൊണ്ട് നോർത്ത് ഇന്ത്യ കേന്ദ്രീകരിച്ചുള്ള വിസ തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്.

വ്യാജ NZ മൊബൈൽ നമ്പറുകൾ, വ്യാജ ഇമെയിൽ ഐഡി, വ്യാജ വെബ്സൈറ്റ് എന്നിവയെല്ലാം ഈ വിസ തട്ടിപ്പിന് വേണ്ടി ഇവർ നിലവിൽ ഉപയോഗിച്ചുവരുന്നു. ഡി ടി പി ചെയ്തു എഡിറ്റ് ചെയ്ത ഫേയ്ക്ക് ന്യൂസിലാൻഡ് വിസകൾ ഇതിനോടകം ഇവർ ഒരുപാട് പേർക്ക് നൽകിയിട്ടുണ്ട് എന്നാൽ ഇത്തരം വ്യാജ വിസകളുമായി ഇന്ത്യയിൽ ഏതെങ്കിലും എയർപോർട്ടിൽ ചെന്ന് ഇമിഗ്രേഷനിൽ ഫേക്ക് വിസ സബ്മിറ്റ് ചെയ്താൽ വ്യാജ വിസ കേസിൽ എയർപോർട്ടിൽ അറസ്റ്റ് ചെയ്യപ്പെടുന്നതും അവർക്കെതിരെ ക്രിമിനൽ നടപടികളുമായി മുന്നോട്ടു പോകുന്നതും ആയിരിക്കും സംഭവിക്കുക. അതിനാൽ തന്നെ ഇത്തരം തട്ടിപ്പ് ഏജൻസികളിൽ പണം നൽകി ജോലി പ്രദീക്ഷിക്കുന്നവർക്ക് പണം നഷ്ടപ്പെടുക മാത്രമല്ല ചെയ്യുന്നത്, ഭാവിയിൽ മറ്റൊരു വിദേശ ജോലിക്കും അപേക്ഷിക്കാൻ സാധിക്കാത്ത വിധം പോലീസ് ക്ലിയറൻസ് ലഭിക്കാത്ത സാഹചര്യവും ആണ് ഫേക്ക് വിസകൾ വഴി ഉണ്ടാവുന്നത്.

Kiwi Group of Companies എന്ന NZ ഇൽ ഇല്ലാത്ത കമ്പനിയുടെ പേരിൽ പഞ്ചാബ് കേന്ദ്രികരിച്ചു ഉള്ള “ഗ്ലോബൽ ഫ്യൂച്ചർ കൺസൽട്ടൻസി” എന്ന സ്ഥാപനം വളരെ വ്യാപകമായി വിസ തട്ടിപ്പ് നടത്തുന്നുണ്ട്. വ്യാജ ഓഫർ ലെറ്റർ, വ്യാജമായി ഉണ്ടാക്കിയ വെബ്സൈറ്റ്, ഫേക്ക് വിസകൾ എന്നിവയാണ് ഇവർ നൽകി വരുന്നത്. ഇവരുമായി യാതൊരു രീതിയിലും ഉള്ള ഇടപാടുകൾ നടത്താതിരിക്കുവാൻ ശ്രദ്ധിക്കുക.

Global future consultancy Sco 139-140Cabin no 207 second floor near axis Bank sector 9 c Chandigarh Madhya marg

ഇത്തരത്തിൽ കിവി ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന ന്യൂസിലാൻഡിൽ ഇല്ലാത്ത കമ്പനിയുടെ പേരിൽ നൽകിവരുന്ന വ്യാജ ഓഫർ ലെറ്ററുകളുടെയും മറ്റു രേഖകളുടെയും പകർപ്പുകൾ താഴെ ഷെയർ ചെയ്യുന്നു.

ഇവയെല്ലാം തന്നെ വ്യാജമായി ഉണ്ടാക്കിയിട്ടുള്ളവയാണ്, കൂടാതെ ഇതിനുവേണ്ടി ഇവർ ഉപയോഗിച്ചു വരുന്നതായി മനസ്സിലാക്കിയ ഫേക്ക് ന്യൂസിലാൻഡ് മൊബൈൽ നമ്പറുകളും ഇവിടെ ഷെയർ ചെയ്യുന്നു

  • +64 27 302 3940
  • +64 27 302 2580