
ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിദേശ തൊഴിൽ തട്ടിപ്പ് ഏജൻസികളിൽ മലയാളികളെ പ്രധാനമായും ടാർഗറ്റ് ചെയ്തു ന്യൂസിലാൻഡ് വർക്ക് വിസ തട്ടിപ്പുകൾക്ക് ഇരയാക്കികൊണ്ടിരിക്കുന്ന ഏജൻസികളിൽ ഒന്നാണ് സേവിയൻ കൺസൾട്ടൻസി.
ഹെൽത്ത് കെയർ മേഖലയിൽ ഉള്ളവരെയാണ് ഇവർ പ്രധാനമായും പറ്റിച്ചുകൊണ്ടിരിക്കുന്നത്. ന്യൂസിലാൻഡിൽ രജിസ്ട്രേഷൻ ആവശ്യമുള്ള എല്ലാ ഹെൽത്ത് കെയർ മേഖലകളിലും രജിസ്ട്രേഷനും IELTS ഉം ഇല്ലാതെ പോകാം എന്നും, അസിസ്റ്റന്റ് ആയി ആദ്യം ന്യൂസിലാൻഡിൽ ജോലിയിൽ പ്രവേശിച്ച ശേഷം പിന്നീട് രജിസ്ട്രേഷൻ എടുത്ത് ജോലി മാറാം എന്നും, ഫാമിലി ആയി തന്നെ ന്യൂസിലാൻഡിലേക്ക് പോകാം എന്നും ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് വലിയ രീതിയിൽ ഉള്ള ന്യൂസിലാൻഡ് വർക്ക് വിസ തട്ടിപ്പ് ഇവർ തുടരുന്നത്.
രജിസ്ട്രേഷൻ ആവശ്യമുള്ള ഹെൽത്ത് കെയർ മേഖലയിലുള്ള എല്ലാ ജോലികൾക്കും രജിസ്ട്രേഷൻ ലഭിക്കാതെ അസിസ്റ്റന്റ് ആയി ജോലിയിൽ പ്രവേശിക്കുക എന്ന രീതി ന്യൂസിലാൻഡിൽ നിലവിലില്ല.
അസിസ്റ്റന്റ് നേഴ്സ്, അസിസ്റ്റന്റ് ലാബ് ടെക്നീഷ്യൻ, അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് , അസിസ്റ്റന്റ് റേഡിയോളജിസ്റ്റ് തുടങ്ങി ന്യൂസിലാൻഡിലെ ഒരു ഹെൽത്ത് കെയർ സ്ഥാപനങ്ങളിലും നിലവിലില്ലാത്ത നിരവധി വ്യാജ ജോബ് പൊസിഷനുകൾ പറഞ്ഞാണ് നൂറുകണക്കിന് പേരിൽ നിന്നും ഈ ഏജൻസി പണം തട്ടിയിട്ടുള്ളത്.
ന്യൂസിലാൻഡിൽ നിലവിലില്ലാത്ത ഇത്തരം ചില ജോബ് പൊസിഷനുകളിലേക്ക് ഈ ഏജൻസി നൽകിയിട്ടുള്ള ഇമെയിൽ ഓഫർ വിവരങ്ങൾ താഴെ നൽകുന്നു.


സർവീസ് ചാർജ് എന്ന വ്യാജേന ലക്ഷങ്ങൾ മുൻകൂറായി വാങ്ങിയിട്ടുള്ള ഈ ഏജൻസി നിരവധി പേർക്കാണ് ന്യൂസിലാൻഡിൽ മുൻപ് പോയവരുടെ വിവരങ്ങൾ എന്ന വ്യാജേന വ്യാജ മൊബൈൽ നമ്പറുകൾ നൽകിയിട്ടുള്ളത്. എന്നാൽ ഇവർ നൽകിയിട്ടുള്ള എല്ലാ മൊബൈൽ നമ്പറുകളും വ്യാജവും ന്യൂസിലാൻഡിൽ നിലവിൽ ഉപയോഗിക്കാത്തതും ആയിട്ടുള്ള ഐപി വോയ്സ് നമ്പറുകളാണ്. ഏജൻസിയുടെ സ്റ്റാഫുകൾ തന്നെയാണ് ഈ നമ്പറുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നതും പണം നൽകി ഏജൻസിയിൽ രജിസ്റ്റർ ചെയ്തവരോട് ചാറ്റ് ചെയ്ത് തന്ത്രപരമായി വഞ്ചിച്ചുകൊണ്ടിരിക്കുന്നതും.
ഇവർ ഒരുപാട് വ്യക്തികൾക്ക് നൽകിയിട്ടുള്ള ഏതാനും വ്യാജ New Zealand നമ്പറുകൾ ചുവടെ നൽകുന്നു. ജേക്കബ്, രമ്യ, അനൂപ് എന്നീ പേരുകളൊക്കെയാണ് ഈ വ്യാജ നമ്പറുകളുടെ ഉടമകളുടേതായി ഇവർ പറയപ്പെടുന്നത്
+64 22328 0191
+64 20496 5251
+64 22491 8544
ഇവരുടെ ഗൂഗിൾ റിവ്യൂ നോക്കിയാൽ ഏതാനും ചില വ്യക്തികൾ ന്യൂ സീലാൻഡ് വർക്ക് വിസ ലഭിച്ചതായി റിവ്യൂ ചെയ്തതായി കാണുവാൻ സാധിക്കും, എന്നാൽ ഇതെല്ലാം ഏജൻസി തന്നെ പുതിയതായി ഉണ്ടാക്കിയിട്ടുള്ള വ്യാജ ജീമെയിൽ ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്തിട്ടുള്ള ഫേക്ക് റിവ്യൂകൾ ആണെന്നുള്ളത് റിവ്യൂ ചെയ്തവരുടെ പ്രൊഫൈൽ നോക്കിയാൽ മനസ്സിലാകും, കാരണം ഇത്തരം വ്യാജ പ്രൊഫൈലുകളിൽ നിന്നും ഒരേയൊരു റിവ്യൂ മാത്രമാണ് ഗൂഗിളിൽ ചെയ്തിട്ടുള്ളത് അത് ഈ സേവിയൻ കൺസൾട്ടൻസിക്ക് വേണ്ടി മാത്രമാണ്. വ്യാജ പ്രൊഫൈലുകളിൽ നിന്നും ഗൂഗിളിൽ ഫേക്ക് റിവ്യൂ പോസ്റ്റ് ചെയ്തിട്ടുള്ളത് മറ്റുള്ളവരെ തന്ത്രപരമായി വഞ്ചിച്ച് കൂടുതൽ പേരിൽ നിന്നും പണം തട്ടുവാൻ വേണ്ടിയാണ്.
ഇത്തരത്തിൽ ഏജൻസി വ്യാജമായി ഇട്ടിട്ടുള്ള ഏതാനും ഫേക്ക് റിവ്യൂകൾ താഴെ കൊടുക്കുന്നു






ഈ തട്ടിപ്പ് ഏജൻസി മുഖേന ന്യൂസിലാൻഡിൽ ഒരു വ്യക്തി പോലും ഇതുവരെ ഒരു AEWV വർക്ക് വിസയിൽ എത്തിയിട്ടില്ല. ന്യൂസിലാൻഡിൽ ഈ ഏജൻസി വഴി മുൻപ് പോയി എന്ന് പറഞ്ഞു നൽകിയിട്ടുള്ള എല്ലാ വിവരങ്ങളും ഞങ്ങളുടെ അന്വേഷണത്തിൽ വ്യാജമാണെന്ന് വ്യക്തമായിട്ടുള്ളതാണ്. ഇവർ നൽകിയിരിക്കുന്ന ഫോൺ നമ്പറുകൾ, ന്യൂസിലാൻഡിൽ എത്തിയതായി പറയപ്പെടുന്ന വ്യക്തികളുടെ പേരുകൾ, അവർ ജോലി ചെയ്തതായി പറയപ്പെടുന്ന ഹെൽത്ത് കെയർ സ്ഥാപനങ്ങൾ ഇവയെല്ലാം അന്വേഷിച്ചതിൽ നിന്നും ഇവർ നൽകിയിട്ടുള്ള എല്ലാ വിവരങ്ങളും വ്യാജമാണെന്ന് ഉറപ്പിച്ചിട്ടുള്ളതാണ്.
UAE യിൽ പ്രവർത്തിക്കുന്ന റെസ്യൂം മാർക്കറ്റിംഗ് തട്ടിപ്പ് ഏജൻസികളിൽ ഒന്നുമാത്രമാണ് ഇവർ, കൂടുതൽ പേർ ഇവരുടെ തട്ടിപ്പിന് ഇരയാകുവാതിരിക്കുവാൻ വേണ്ടി മാത്രമാണ് ഇവരുടെ വിവരങ്ങൾ ഇവിടെ എടുത്തുപറഞ്ഞു ഷെയർ ചെയ്യുന്നത്.