Liquor Warehouse എന്ന തട്ടിപ്പ് നാടകത്തിനു ശേഷം AVVIC Staffing Solutions അവതരിപ്പിക്കുന്ന പുതിയ വിദേശ തൊഴിൽ തട്ടിപ്പാണ് ന്യൂസീലൻഡിലെ Construction Company കളിലേക്ക് Unskilled Job Vacancy എന്ന പേരിൽ നടക്കുന്ന വിസ തട്ടിപ്പ്.
Construction Company കളുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധി low / unskilled ജോലികളാണ് വിസ തട്ടിപ്പിനായി ഇവർ പരസ്യം ചെയ്തിരിക്കുന്നത്.
നിരവധി തവണ ഇവരുമായി ബന്ധപ്പെടുകയും, ഇത് ഒരു തട്ടിപ്പാണെന്ന് വ്യക്തമാക്കിക്കൊണ്ട് മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. New Zealand വർക്ക് വിസയുടെ അടിസ്ഥാന പ്രോസസ് പോലും അറിയാത്തവരാണ് മേൽപ്പറഞ്ഞ ഏജൻസിയുടെ സ്റ്റാഫുകളും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരും.
തികച്ചും സാമ്പത്തിക തട്ടിപ്പും ചൂഷണവും മാത്രമാണ് ഇതിന് പിന്നിലുള്ള ലക്ഷ്യം.
AVVIC Staffing Solutions Pvt. Ltd. എന്ന സ്ഥാപനത്തിന് വിദേശ ജോബ് റിക്രൂട്ട്മെന്റിന് നിയമപരമായി ആവശ്യമായ MEA RA (Ministry of External Affairs – Recruitment Agent) രജിസ്ട്രേഷൻ ഇല്ല. എന്നിട്ടും ഇത് തികച്ചും നിയമവിരുദ്ധമായി വിദേശ റിക്രൂട്ട്മെന്റ് പരസ്യങ്ങൾ നൽകിവരുന്ന സ്ഥാപനമാണ്.
ഇവരുമായി New Zealand ജോലികൾക്കായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ളവർ എത്രയും വേഗം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകുക.


