ന്യൂസീലാൻഡ് സീസണൽ വർക്ക് വിസ
ന്യൂസിലാൻഡ് സീസണൽ വർക്ക് വിസയുടെ പേരിൽ ഒരുപാട് തട്ടിപ്പുകൾ ഏജൻസികള്‍ മുഖേന നടന്നുവരുന്നതായി കണ്ടുവരുന്നു. പ്രധാനമായും വടക്കേ ഇന്ത്യയിൽ നിന്നുള്ള, പഞ്ചാബ്, ഡൽഹി കേന്ദ്രികരിച്ചുള്ള വലിയ തട്ടിപ്പു സംഘങ്ങൾ ആണ് ഇതിനു പിന്നിൽ. ഇവർ ഇന്ത്യയിൽ ഉടനീളം വലിയ തുക കമ്മീഷൻ പറഞ്ഞു ഒരുപാട് ഏജൻസികളെയും, ഏജൻ്റ് മാരെയും വലയിലാക്കിയിട്ടുണ്ട്. ഇവർ വ്യാജമായി നിർമിച്ച പല തരത്തിൽ ഉള്ള ഫേക്ക് വിസ കോപ്പികൾ മുൻപ് പോയ വ്യക്തികളുടെ ആണെന്ന് പറഞ്ഞു നൽകി കൂടുതൽ പേരെ കബളിപ്പിക്കുന്നതായാണ് മനസിലാക്കുന്നത്.
യഥാർത്ഥത്തിൽ ഇന്ത്യയിൽ നിലവിൽ ഉള്ള ഒരു വ്യക്തിക്ക് സീസണൽ വർക്ക് വിസ ലഭിക്കുകയില്ല. ന്യൂസിലാൻഡിൽ പ്രധാനമായും രണ്ടുതരത്തിലുള്ള സീസണൽ വർക്ക് വിസകൾ ആണ് നിലവിലുള്ളത്
ഇതിൽ ആദ്യത്തെ വിഭാഗമായ റെക്കഗനൈസ്ഡ് എംപ്ലോയർ സീസണൽ വർക്ക് വിസ ഇന്ത്യൻ പൗരൻ ആയ ഒരു വ്യക്തിക്ക് അപേക്ഷിക്കാൻ സാധിക്കുകയില്ല. ഈ വിഭാഗം വിസകൾ പസിഫിക് രാജ്യങ്ങളായ താഴെ പറയുന്ന രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമേ ലഭിക്കുകയുള്ളു.
- The Federated States of Micronesia
- Fiji
- Kiribati
- Nauru
- Palau
- Papua New Guinea
- the Republic of Marshall Islands
- Samoa
- the Solomon Islands
- Tonga
- Tuvalu
- Vanuatu.
രണ്ടാമത്തെ വിഭാഗമാണ് സപ്ലിമെന്റ്റി സീസണൽ എംപ്ലോയർ വർക്ക് വിസ. ഇത് നിലവില്‍ ന്യൂസീലാന്‍ഡില്‍ ഏതെങ്കിലും താല്കാലിക വിസകളില്‍ (വിസിറ്റ് വിസ / സ്റ്റുഡന്‍സ് വിസ) ഉള്ളവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളു.
അതായത് സീസണല്‍ വര്‍ക്ക് വിസ ഇന്ത്യന്‍ പൌരന് ആയിട്ടുള്ള ഒരു വ്യക്തിക്ക് അയാള്‍ നിലവില്‍ ന്യൂസീലാന്‍ഡില്‍ ഉണ്ടെങ്കില്‍ മാത്രമേ ലഭിക്കുകയുള്ളൂ. ന്യൂസീലാന്‍ഡിനു പുറത്തു നിന്നും ആര്‍ക്കും ഈ വിസക്ക് അപേക്ഷിക്കാന്‍ സാധിക്കുകയില്ല.
വിസ തട്ടിപ്പുകള്‍ക്ക് ഇരയകാതെ ശ്രദ്ധിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ഇമിഗ്രേഷൻ ന്യൂസിലൻഡ് വെബ്സൈറ്റ് സന്ദർശിക്കുക https://www.immigration.govt.nz/
