Click Here – Immigrants stuck in Auckland backpacker’s after cruise ship scam
ഇതിനിടയിൽ ഓസ്ട്രേലിയ, സിംഗപ്പൂർ, യുകെ തുടങ്ങിയ വിവിധ രാജ്യങ്ങളുടെ പേരിലും ചിഞ്ചു വിസ തട്ടിപ്പുകള്‍ നടത്തുന്നുണ്ടായിരുന്നു, ഇതിൽ ഒന്നിൽ വിസയ്ക്ക് നൽകിയിരുന്ന ഒരു വ്യക്തി പോലീസിൽ പരാതി നൽകുകയും, ചിഞ്ചുവിനെ പോലീസ് രാജ്യം വിടുന്നതിനു മുമ്പ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ആ വാർത്ത താഴെ കൊടുക്കുന്നു.
ചിഞ്ചു നേരിട്ടും, വിവിധ സബ് ഏജന്റുമാർ മുഖേനയും നൂറുകണക്കിന് പേരെയാണ് വിസ തട്ടിപ്പുകൾക്ക് ഇരയാക്കികൊണ്ട് ഇരിക്കുന്നത്. ഇത്തരത്തിൽ ഒരുപാട് പേരിൽ നിന്നും പണം വാങ്ങി നൽകിയ ഏതാനും സബ് ഏജന്റുമാർ/ഏജൻസികൾ ഇന്ന് കോടികളുടെ കടക്കെണിയിൽ പെട്ട് പുറത്തിറങ്ങാൻ പോലും സാധിക്കാതെ വലഞ്ഞിരിക്കുകയാണ്.
ചിഞ്ചു മുഖാന്തരം വിസ തട്ടിപ്പിന് ഇരയായ ഒരു വ്യക്തി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇപ്പോൾ പുതിയ ഒരു വിസ തട്ടിപ്പ് പരാതികൂടി അന്വേഷിച്ചുവരികയാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത ചുവടെ നൽകുന്നു
ചിഞ്ചിനു പണം കൈമാറി വഞ്ചിക്കപ്പെട്ട കാലടി സ്വദേശി ജിഷ എന്ന സബ് ഏജന്റ് നടത്തിയ പ്രസ്സ് മീറ്റ് താഴെ നൽകുന്നു,
ചിഞ്ചുവിനെതിരെ ഇത്തരത്തിൽ നൽകിയിട്ടുള്ള ഏതാനും പോലീസ് കേസുകളുടെ വിവരങ്ങൾ താഴെ നൽകുന്നു.
1) FIR No.3065/2023 – എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ.
56 പേരിൽ നിന്നും 1,90,00,000/- രൂപ വഞ്ചിച്ചതായി പെരുമ്പാവൂർ സ്വദേശി സബ് ഏജന്റ് നൽകിയ പരാതി.
2) FIR No.1192/2023 – തൃശ്ശൂർ വലപ്പാട് പോലീസ് സ്റ്റേഷൻ.
2,47,91,000/- രൂപ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള തൃപ്രയാർ കേന്ദ്രമായുള്ള സബ് ഏജൻസി മുഖേന വഞ്ചിച്ചതായി സബ് ഏജൻസി ഉടമകൾ നൽകിയ പരാതി.
പോലീസ് സ്റ്റേഷനിൽ നിന്നും ജാമ്യത്തിലിറങ്ങിയ ചിഞ്ചു പൂർവാധികം ശക്തിയോടെ ന്യൂസിലാൻഡിലെ അതേ സീപോർട്ട് വിസയുടെ പേരിലും, ലോകത്തുള്ള സകലമാനം രാജ്യങ്ങളുടെ പേരിലും യഥേഷ്ടം വിസ തട്ടിപ്പ് തുടരുകയാണ്. ആരെ പറ്റിച്ച് ആണെങ്കിലും ഏതുവിധേനയും പണം സമ്പാദിക്കുക എന്ന ഇത്തരക്കാരുടെ വികൃതമായ മനസ്സിനെ തുറന്നു കാണിക്കേണ്ടത് ഏതൊരു സമൂഹത്തിന്റെയും ബാധ്യതയാണ്.
വിദേശജോലി സ്വപ്നം കാണുന്ന സ്വന്തം നാട്ടുകാരെ വഞ്ചിച്ച് വലിയ രീതിയിലുള്ള കടകെണിയിൽ കുടുക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ആണ് ഇത്തരക്കാർ ചെയ്യുന്നത്. മേല്‍ പറഞ്ഞ തട്ടിപ്പ് ഏജസിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ താഴെ നല്കുന്നു,




വിസ തട്ടിപ്പുകള്‍ക്ക് ഇരയകാതെ ശ്രദ്ധിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ഇമിഗ്രേഷൻ ന്യൂസിലൻഡ് വെബ്സൈറ്റ് സന്ദർശിക്കുക https://www.immigration.govt.nz/
