വളരെ കാലം പഴക്കം ചെന്ന ന്യൂസീലാൻഡ് വിസ തട്ടിപ്പുകളിൽ ഒന്നാണ് NZeTA വിസ തട്ടിപ്പ്. എന്നാൽ ഇപ്പോഴും നോർത്ത് ഇന്ത്യ കേന്ദ്രികരിച്ചുള്ള തട്ടിപ്പ് ഏജൻസികൾ 100 കണക്കിന് സബ് ഏജൻസികളും, ഏജന്റ്മാരും മുഖേന വളരെ വ്യാപകമായി NZeTA വിസ തട്ടിപ്പ് നടത്തുന്നുണ്ട്. എന്താണ് NZeTA എന്നത് നമുക്ക് ആദ്യമേ പരിശോധിക്കാം.
NZeTA : ന്യൂസീലാൻഡ് ഇലക്ട്രോണിക് ട്രാവൽ അതോറിറ്റി.
ന്യൂസീലാൻഡിലേക്ക് വിസ ഫ്രീ ആയി വരുവാൻ സാധിക്കുന്ന 60 ഓളം വരുന്ന രാജ്യങ്ങളിലെ പൗരന്മാർ ന്യൂസീലാൻഡിലേക്ക് വരുന്നതിനു മുൻപായി എടുക്കേണ്ട ഒരു ട്രാവൽ ഡോക്യുമെന്റ് മാത്രമാണ് NZeTA, കൂടാതെ NZ ലേക്ക് ക്രൂയിസ് ഷിപ്പിൽ വരുന്നവരും, ഫ്ലൈറ്റ് ക്രൂ മെമ്പേഴ്സും വിസക്ക് പുറമെ NZeTA കൂടി അപേക്ഷിക്കേണ്ടതുണ്ട്. ഇന്ത്യൻ രൂപ കേവലം 1000 മാത്രമാണ് NZeTA അപേക്ഷിക്കുവാൻ ഉള്ള ചെലവ്.
വര്‍ക്ക് വിസയുമായി കേവലം തുമ്മിതെറിച്ച ബന്ധം പോലും NZeTA ക്ക് ഇല്ല. സീസണൽ വിസ എന്ന പേരിലും, AEWV യുടെ പേരിലും എല്ലാം പല തരത്തിൽ എഡിറ്റ് ചെയ്ത ഫേക്ക് വിസകൾ ഇന്ന് തട്ടിപ്പ് ഏജൻസികൾ NZeTA നമ്പർ എഡിറ്റ് ചെയ്ത് തട്ടിപ്പിനായി ഉപയോഗിച്ച് വരുന്നുണ്ട്. നിങ്ങൾക്ക് തരുന്ന വിസ കോപ്പികളിൽ ക്ലയന്റ് നമ്പർ/ആപ്ലികേഷൻ നമ്പർ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഇത്തരത്തിൽ എഡിറ്റ് ചെയ്ത് പറ്റിക്കുന്നതാണ് ഇവരുടെ രീതി. “E” എന്ന് തുടങ്ങുന്ന ഒരു 8 അക്ക നമ്പർ ആണ് നിങ്ങൾക്ക് തന്നിരിക്കുന്ന വിസയിൽ ഉള്ളത് എങ്കിൽ അത് NZeTA നമ്പർ എഡിറ്റ് ചെയ്ത ഫേക്ക് വിസ ആണെന്ന് മനസിലാക്കാവുന്നതാണ്. (ഉദാഹരണം E1234567, E1231231)
NZeTA നമ്പർ, പാസ്പോർട്ട് വിവരങ്ങൾ എന്നിവ നൽകിയാൽ ഇമ്മിഗ്രെഷൻ വെബ്സൈറ്റിൽ NZeTA വിവരങ്ങൾ കാണുവാൻ സാദിക്കും എന്ന സംവീധാനത്തെ ദുരുപയോഗപ്പെടുത്തിയാണ് തട്ടിപ്പ് ഏജൻസികൾ കൂടുതൽ പേരെ പറ്റിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ NZeTA പോർട്ടലിൽ വിവരങ്ങൾ നൽകിയാൽ കാണിക്കുന്നത് കേവലം ട്രാവൽ സ്റ്റാർട്ട് ഡേറ്റും, ഏൻഡ് ഡേറ്റും മാത്രമാണ്. ഇത് വിസ വിവരങ്ങൾ ആണെന്ന് തെറ്റിദ്ധരിച്ചാണ് കൂടുതൽ പേരും ഈ വിസ തട്ടിപ്പുകൾക്ക് ഇരയാകുന്നത്. NZeTA ഒരു വിസയല്ല. വിസക്ക് മുൻപോ, ശേഷമോ എടുക്കേണ്ട ഒരു ഡോക്യൂമെന്റ് അല്ല എന്ന് എല്ലാവരെയും ഒന്നുകൂടി ഓർമിപ്പിക്കുന്നു.
ഇന്ത്യൻ പൗരൻ ആയിട്ടുള്ള ഒരു വ്യക്തി NZeTA എടുക്കേണ്ട ആവിശ്യം പ്രഥമദൃഷ്ടിയിൽ ഇല്ല.
(പക്ഷേ ഒരു ഇന്ത്യൻ പൗരൻ ആയിട്ടുള്ള വ്യക്തി ന്യൂസീലാൻഡിലേക്ക് വിമാന മാർഗം അല്ലാതെ, ക്രൂയിസ് ഷിപ്പിലോ മറ്റേതെങ്കിലും ചരക്ക് കപ്പലിലോ ആണ് ന്യൂസീലാൻഡിലേക്ക് വരുന്നത് എങ്കിൽ NZ വിസക്ക് പുറമേ അഡിഷണൽ ആയി NZeTA കൂടി എടുക്കേണ്ടതുണ്ട്.)
അതായത് ഇന്ത്യൻ പൗരൻ ആയിട്ടുള്ള ഒരു വ്യക്തിയുടെ വർക്ക് വിസയുടെ ഭാഗമായി നിങ്ങളുടെ ഏജന്‍സിയോ, ഏജന്റുമാരോ നിങ്ങളോട് NZeTA എന്നോ ETA എന്നൊക്കെയോ പറഞ്ഞു കേട്ടാൽ ഉടൻ അതൊരു വിസ തട്ടിപ്പ് ആണെന്ന് മനസിലാക്കി പണം നല്കാതിരിക്കുവാന് ശ്രദ്ധിക്കുക.
ഇത്തരത്തിൽ തട്ടിപ്പ് ഏജൻസികൾ ഉണ്ടാക്കിയിട്ടുള്ള ഏതാനും NZeTA നമ്പർ എഡിറ്റ് ചെയ്തു ഉണ്ടാക്കിയിട്ടുള്ള ഫേക്ക് വിസ കോപ്പികൾ ചുവടെ നൽകുന്നു. ഇത് കേവലം തട്ടിപ്പ് ഏജൻസികളുടെ ഭാവനയിൽ DTP ചെയ്ത് ഉണ്ടാക്കിയിട്ടുള്ള ഡിസൈൻ വർക്ക് മാത്രമാണ്. NZ ലെ ഒരു വിസയും, NZeTA യും കാണുവാൻ ഇത്തരത്തിൽ അല്ല എന്ന് ഓർമിപ്പിക്കുന്നു.
SCAM ALERT | വിസ തട്ടിപ്പ് മുന്നറിയിപ്പ്

ഏതൊരു വ്യക്തിക്കും സ്വയം New Zealand വിസ ഒറിജിനൽ ആണോ എന്ന് തിരിച്ചറിയാൻ സാധിക്കുന്നതാണ്. ഇതിനെ New Zealand Immigration Visa View സർവീസ് എന്നാണ് പറയുന്നത്. NZ Immigration നൽകിയിട്ടുള്ള എല്ലാ തരത്തിലുള്ള വിസകളും ഇത്തരത്തിൽ ചെക്ക് ചെയ്യാവുന്നതാണ്. Visa View ഇൽ ചെക്ക് ചെയ്യുമ്പോൾ വിസ വിവരങ്ങൾ ലഭിക്കുന്നില്ല എങ്കിൽ, നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത് ഫേക്ക് വിസ ആണെന്ന് മനസിലാക്കുക. NZ വിസകൾ എല്ലാം തന്നെ ഇ-വിസകൾ ആയതിനാൽ വളരെ എളുപ്പത്തിൽ തട്ടിപ്പ് ഏജൻസികൾക്ക് എഡിറ്റ് ചെയ്യാവുന്നതും ആളുകളെ വഞ്ചിക്കാവുന്നതുമാണ്.
Click Here to Visit – Visa View | Immigration New Zealand
വിസ വെരിഫികേഷന് ചെയ്യുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ വീഡിയോ രൂപത്തില്‍ വെബ്സൈറ്റില്‍ ലഭ്യമാണ് – Click Here
ന്യൂസിലാൻഡ് വിസയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഇമിഗ്രേഷൻ ന്യൂസിലാൻഡ് വെബ്സൈറ്റ് സന്ദർശിക്കുക – https://www.immigration.govt.nz/
നിലവില്‍ സബ്മിറ്റ് ചെയ്ത വിസയുടെയും, ഇഷ്യൂ ചെയ്ത വിസകളുടെയും കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമ്മിഗ്രേഷന്‍ ന്യൂസീലാന്‍ഡിനെ കോണ്ടാക്റ്റ് ചെയ്യുക +64 9 914 4100 | 0064 9 914 4100
